കേരള ലോക്കല്‍ ഗവണ്‍മെന്‍റ് സര്‍വ്വീസ് ഡെലിവറി പ്രോജക്ട്-ലോകബാങ്ക് സഹായം വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഭൗതിക-സാമ്പത്തിക പുരോഗതി റിപ്പോര്‍ട്ട് ചെയ്യല്‍

2011-12 വര്‍ഷത്തെ ലോകബാങ്ക് സഹായം വിനിയോഗിച്ച് നടപ്പിലാക്കിയ പ്രോജക്ടുകളുടെ 2012 മാര്‍ച്ച് 31 വരെയുള്ള ചെലവ് കണക്കുകള്‍ സുലേഖ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ വഴി റിപ്പോര്‍ട്ട് ചെയ്തെന്ന് ഉറപ്പുവരുത്തേണ്ടതാണ്. തുടര്‍ന്ന് ഓരോ തദ്ദേശഭരണ സ്ഥാപനത്തിനും അനുവദിച്ചിട്ടുള്ള യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓരോ പ്രോജക്ടിന്‍റേയും ഭൗതിക ലക്ഷ്യങ്ങളും നേട്ടങ്ങളും രേഖപ്പെടുത്തണം. പ്രോജക്ട് തയ്യാറാക്കിയപ്പോള്‍ ഭൗതിക ലക്ഷ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ഓരോ പ്രോജക്ടിന്‍റേയും ഭൗതിക വിവരങ്ങള്‍ രേഖപ്പെടുത്തി സേവ് ചെയ്ത് കഴിഞ്ഞാല്‍ ഡ്രാഫ്റ്റ് റിപ്പോര്‍ട്ട് ലഭ്യമാകുന്നതാണ്. ഈ റിപ്പോര്‍ട്ടിലെ സാമ്പത്തിക പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ വി പി എഫ്/എംഎഫ് അക്കൗണ്ട് ഢ ലെ തുകയുമായി പൊരുത്തപ്പെടുന്നുവെന്ന് അതാത് തദ്ദേശഭരണ സ്ഥാപന സെക്രട്ടറി പരിശോധിച്ച് ഉറപ്പു വരുത്തുകയും തുടര്‍ന്ന് അപ്രൂവ് ചെയ്ത് ഡാറ്റാ സെര്‍വറില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അപ്രൂവ് ചെയ്തതിനു ശേഷം റിപ്പോര്‍ട്ടിംഗ് തീയതി ഉള്‍പ്പെടെ ലഭ്യമാകുന്ന ഇലക്ട്രോണിക് റിപ്പോര്‍ട്ടിന്‍റെ പ്രിന്‍റ് ഔട്ട് എടുത്ത് സെക്രട്ടറി ഒപ്പ് വെച്ച് സൂക്ഷിക്കേണ്ടതാണ്.

സ.ഉ.(സാധാ)920/12/തസ്വഭവ തീയതി.28/03/2012

തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവ് കണക്കുകള്‍ സുലേഖയിലൂടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതും ശേഷം ഭൗതിക വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതുമാണ്.

കുറിപ്പ്:- അപ്രൂവ് ചെയ്ത് കഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപനതലത്തില്‍ തിരുത്തല്‍ വരുത്തുന്നതിന് സാധ്യമല്ല. ആയതിനാല്‍ വിവരങ്ങളുടെ കൃത്യത ഉറപ്പു വരുത്തേണ്ടതാണ്.

       UserName : No. of localbodies data entered : 1037
        No. of localbodies Not Entered : 1
       Password :  No. of localbodies Approved : 1035
No. of localbodies Not Approved : 2